Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishop Kuriakose Mar Osthathios Metropolitan

Europe

ഡോ. ​കു​ര്യാ​ക്കോ​സ് മാ​ര്‍ ഒ​സ്തോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും അ​നു​മോ​ദ​ന​വും ഡി​സം​ബ​ര്‍ ആ​റി​ന്

ലി​വ​ര്‍​പൂ​ള്‍: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പ് എ​ക്സാ​ര്‍​ക്കേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ ‍ഡോ. ​കു​ര്യാ​ക്കോ​സ് മാ​ര്‍ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍ ഡി​സം​ബ​ര്‍ ആ​റി​ന് യു​കെ​യി​ലെ ലെ​ക്സ​റ്റ​റി​ലെ മാ​ര്‍ ഈ​വാ​നി​യോ​സ് ന​ഗ​റി​ല്‍ ന​ട​ക്കും.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി സ​ഭാ​ധ്യ​ക്ഷ​ന്‍ ക​ര്‍​ദി​നാ​ള്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്നു.

യുകെ റീ​ജി​യ​ണി​ന്‍റെ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തിക്കു​ന്ന ഫാ. ​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ലി​നെ സ​ഭാ സൂ​ന​ഹ​ദോ​സി​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​രം ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ മെ​ത്രാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​യി​രു​ന്നു.

നി​യു​ക്ത മെ​ത്രാ​ന്‍റെ അ​ഭി​ഷേ​കം ന​വം​ബ​ര്‍ 22ന് ​സ​ഭാ ആ​സ്ഥാ​ന​മാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ​യും ഇ​ത​ര മെ​ത്രാ​ന്മാ​രു​ടെ​യും സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്നു.

ഡി​സം​ബ​ര്‍ ആ​റി​ന് ലെ​ക്സ​റ്റ​റി​ലെ മാ​ര്‍ ഈ​വാ​നി​യോ​സ് ന​ഗ​റി​ല്‍ ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ഇ​ത​ര മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ യൂ​റോ​പ്പി​ലെ മെ​ത്രാ​ന്മാ​രും സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ര​ക്ഷാ​ധി​കാ​രി​യാ​യും കൂ​രി​യ ബി​ഷപ് ഡോ. ​ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​നി​യോ​സ് ചെ​യ​ര്‍​മാ​നാ​യും റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും റോ​ണി ജോ​സ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും യൂ​റോ​പ്പി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ വി​കാ​രി​മാ​ര്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ 101 അം​ഗ സം​ഘാ​ട​ക​സ​മി​തി നി​ല​വി​ല്‍​വ​ന്നു.

യൂ​റോ​പ്പി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സം​ഘാ​ട​ക സ​മി​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ഒ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യെ വി​ശ്വാ​സ സ​മൂ​ഹം കാ​ണു​ന്ന​ത്.

Latest News

Up